കൗമാരക്കാരനെ കൊലപ്പെടുത്തി അവയവങ്ങള്‍ നീക്കം ചെയ്തു… ദൃശ്യങ്ങള്‍ വെബ്സൈറ്റുകള്‍ക്ക് വിറ്റു…. പ്രതി പിടിയില്‍

കൗമാരക്കാരനെ കൊലപ്പെടുത്തി അവയവങ്ങള്‍ നീക്കം ചെയ്യുകയും ചെയ്ത കേസില്‍ പ്രതി കുവൈത്തില്‍ അറസ്റ്റില്‍. ഈജിപ്ഷ്യന്‍ പൗരനാണ് അറസ്റ്റിലായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഈജിപ്തില്‍ ക്രൂരമായ കൊലപാതകം നടന്നത്. കുവൈത്തില്‍ താമസിക്കുന്ന മറ്റൊരു ഈജിപ്ഷ്യന്‍ യുവാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുറ്റകൃത്യം നടത്തിയതെന്ന് ഒരു പ്രതിയെ പിടികൂടിയതോടെ ഈജിപ്ഷ്യന്‍ സുരക്ഷാ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പുറമേ, ഇതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ചില വെബ്സൈറ്റുകള്‍ക്ക് വന്‍ തുകയ്ക്ക് വീഡിയോ വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
കുവൈത്തില്‍ താമസിക്കുന്ന ഈജിപ്ഷ്യന്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകത്തിന്റെ വീഡിയോയും എടുത്തത്. കുവൈത്തി സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യന്‍ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement