ജ്യോതി റായ്യുടെ സ്വകാര്യ വിഡിയോയും ചിത്രങ്ങളും ചോര്‍ന്നു… ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം….

Advertisement

കന്നഡ നടി ജ്യോതി റായ്യുടെ സ്വകാര്യ വിഡിയോയും ചിത്രങ്ങളും ചോര്‍ന്നു. തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്‌സ്‌ക്രൈബര്‍ ആയാല്‍ ഒരു നടിയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് എക്‌സ് ഉപയോക്താവ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ജ്യോതിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. സ്വകാര്യ വിഡിയോ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ജ്യോതിയുടെ വിഡിയോകള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നുണ്ട്.
ബോള്‍ഡ് ലുക്കിലെത്തി ഞെട്ടിക്കാറുള്ള നടിയാണ് ജ്യോതി. ‘ബന്ദേ ഭരതവ കാല’ എന്ന ഷോയിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘ജോഗുല’, ‘കിന്നരി’ എന്നീ കന്നഡ സീരിയലുകളിലെ ജ്യോതിയുടെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപതോളം ടെലിവിഷന്‍ ഷോകളില്‍ ജ്യോതി റായ് അഭിനയിച്ചിട്ടുണ്ട്. ‘സീതാരാമ കല്യാണ’, ‘ഗന്ധഡ ഗുഡി’, ’99 ആന്‍ഡ് ദിയ വര്‍ണപടാല’ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. സംവിധായകന്‍ സുകു പുവരാജുമായി താരം പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ വിവാഹത്തില്‍ നടിക്ക് ഒരു മകനുണ്ട്.

Advertisement