ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കൊച്ചിയിൽ,

കൊച്ചി .കോസ്റ്റു ഗാർഡിന്റെ 48 ആമത് റേസിംഗ് ഡേ പരേഡിൽ പങ്കെടുക്കുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കൊച്ചിയിലെത്തും ഇന്ന് വൈകിട്ട് 6 30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന ഗവർണർ ഫോർട്ടുകൊച്ചിയിലെ കോസ്റ്റഗാർഡ് ഗസ്റ്റ് ഹൗസിൽ ആവും താമസിക്കുക. നാളെ രാവിലെ 7 30ന് കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്.ഗവർണറുടെ സുരക്ഷ ചുമതല ഏറ്റെടുത്ത പ്രത്യേക സിആർപിഎഫ് സംഘം ഇന്ന് ഉച്ചയ്ക്ക് ബാംഗ്ലൂരിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിച്ചേരും. ഗവർണറുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്ത പശ്ചാത്തലത്തിൽ ഏതുതരത്തിലുള്ള സുരക്ഷ ഒരുക്കണമെന്നതിന്റെ ആശങ്കയിലാണ് കേരള പോലീസ്.

Advertisement