പെരുമ്പാവൂർ പുല്ലുവഴിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

പെരുമ്പാവൂർ: എം സി റോഡിൽ പെരുമ്പാവൂർ പുല്ലുവഴി വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ 3 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാറ്റൂർ സ്വദേശി സദൻ (54) മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. 5 പേർക്കാണ് പരിക്കേറ്റത്.

നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോയ ഇന്നോവ കാർ എതിർ ദിശയിൽ വന്ന കാറിൽ ആദ്യം ഇടിച്ചു. പിന്നീട് ഒരു ഓട്ടോയുമായും ഇടിച്ചാണ് അപകടം ഉണ്ടായത്. എതിർദിശയിൽ വന്ന കാറിലെ യാത്രാക്കാരനാണ് മരിച്ച സദൻ.

യാത്രക്കാരായ അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു, എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരിക്ക് ഏറ്റിട്ടുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറെ പരിക്കുകൾ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറുമണിയോടെ കൂടെയാണ് സംഭവം. മുവാറ്റുപുഴ ഭാഗത്ത് നിന്ന് എയർപോർട്ടിലേക്ക് യാത്രക്കാരുമായി പോയ ഇന്നോവ കാർ നിയന്ത്രണം എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അങ്കമാലി ഭാഗത്ത് നിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിർശയിൽ നിന്ന് വന്ന കാർ. ഇതിൽ ഉണ്ടായിരുന്ന ആളാണ് മരണമടഞ്ഞത്.  നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് അപകടം പറ്റിയവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു

Advertisement