ബി.അശ്വിനികുമാർകെ റ്റി യു സി കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡൻ്റ്

കുന്നത്തൂർ:
കേരളാ കോൺഗ്രസ്സ് (എം) കുന്നത്തൂർ നിയോജക മണ്ഡലം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ. കുറ്റിയിൽ ഷാനവാസിന്റെ അധ്യക്ഷതയിൽ കൂടി. സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം അഡ്വ. രഞ്ജിത്ത് തോമസ്, കേരള വാട്ടർ അതോറിറ്റിബോർഡ്‌ മെമ്പർ ഉഷാലയം ശിവരാജൻ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി. ഈ യോഗത്തിൽ വച്ച് കെ റ്റി യു സി കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റായി കുന്നത്തൂർ ബി. അശ്വാനികുമാറിനെയും, സെക്രട്ടറി ആയി ഷാജി വാറുവിലിനെയും തെരഞ്ഞെടുത്തു.

Advertisement