നാഷണൽ അക്കാഡമി കുടുംബ സംഗമം നടത്തി

മൈനാഗപ്പള്ളി:
കാൽ നൂറ്റാണ്ട് മുൻപ് വരെ മൈനാഗപ്പള്ളിയിൽ പ്രർത്തിച്ചിരുന്ന വിദ്യാഭ്യാസ സമാന്തര സ്ഥാപനമായ നാഷണൽ അക്കാഡമിയുടെ പേരിൽ ഒരു വർഷം മുൻപ് ആരംഭിച്ച വാട്സ് ആപ്പ് കൂട്ടായമ വാർഷികവും
കുടുംബ സംഗമവും നടത്തി.

30 ന് ശനിയാഴ്ച താജ്മഹൽ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് അധ്യാപകരായിരുന്ന പി ചന്ദശേഖരൻ പിള്ള , വേങ്ങയിൽ ഷംസ്, കെ. മോഹനൻ എന്നിവർ ചേർന്ന് പതാക ഉയർത്തി

മുന്നൂറോളം കുടുംബാഗങ്ങൾ പങ്കെടുത്ത സാസ്കാരിക സമേളനം കവിയും സാഹിത്യകാരനുമായ കുരീപ്പുഴ ശ്രീകുമാർ ഉൽഘാടനം ചെയ്തു.

മുൻ പ്രിൻസിപ്പൽ പുതുവീട്ടിൽ ചന്ദ്രശേഖരപിള്ള അധ്യക്ഷനായിരുന്നു.
ചടങ്ങിൽ കലാ കായിക രംഗത്ത് സംസ്ഥന വിജയികളായ വിദ്യാർത്ഥികൾക്ക്
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി ട്രോഫികൾ വിതരണം ചെയ്തു.
ശാസ്താംകോട്ട എക്‌സൈസ് സർക്കിൾ ഇൻസ്പകർ സജീവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ്, കലാപരിപാടികൾ, സംഗീത സംവിധായകൻ കൃഷ്ണ ലാൽ , ഫ്ലവേഴ്സ് സ്റ്റാർ സിംഗർമ്മാരായ ദേവനാരായണൻ , മിയാക്കുട്ടി എന്നിവരുടെ ഗാനമേളയും നടന്നു

ജോൺസൺ മത്തായി,
ജബ്ബാർ കുട്ടി,
സിറാജ് കുളങ്ങരത്തറ, ഉദയകുമാർ , എം.ഷൗക്കത്ത് , രാജലേഖ, എ.എസ് സുൾഫി,
ആർ. സജിമോൻ, ഷാജി ചിറക്കുമേൽ , റാഫിയ നവാസ്,
ജോസ് മത്തായി, സന്ദീപ് മോഹൻ , ഷിജിന നൗഫൽ, സി.ഡി.സോമൻ , സുനിൽ മാനുവൽ , ബേബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement