യു ജി സി ഉത്തരവ് ലംഘിച്ച് എം ജി സർവ്വകലാശാലയിൽ പിഎച്ച്ഡി പ്രവേശനം

കോട്ടയം:യുജിസി ഉത്തരവ് ലംഘിച്ച് എംജി സർവ്വകലാശാല പി എച്ച് ഡി പ്രവേശനം നടത്തുന്നു എന്ന് ആരോപിച്ച് ഗവർണർക്ക് പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ. നെറ്റ് യോഗ്യതയുള്ളവരെ ഒഴിവാക്കി പ്രത്യേക പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും പ്രവേശനം നൽകാൻ ശ്രമമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ. എസ്എഫ്ഐ കാർക്ക് പിൻവാതിൽ പ്രവേശനത്തിനുള്ള വഴി തുറക്കാനുള്ള നീക്കം തടയണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗവേഷണ സ്ഥാപനങ്ങൾ ഇനിമുതൽ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്നും യുജിസി നെറ്റ് പരീക്ഷയുടെ സ്കോറനുസരിച്ച് ആയിരിക്കണം പ്രവേശനം എന്നും മാർച്ച് 28ലെ ഉത്തരവിൽ പറയുന്നു.

Advertisement