യുജിസി ഉത്തരവ് ലംഘിച്ച് എംജി സർവകലാശാല പി എച്ച് ഡി പ്രവേശനം നടത്തുന്നു, ഗവർണർക്ക് പരാതി നൽകി

Advertisement

തിരുവനന്തപുരം.യുജിസി ഉത്തരവ് ലംഘിച്ച് എംജി സർവകലാശാല പി എച്ച് ഡി പ്രവേശനം നടത്തുന്നു എന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി നൽകി. യുജിസി നെറ്റ് യോഗ്യതയുള്ള വിദ്യാർത്ഥികളെ ഒഴിവാക്കി എംജി സർവകശാല പ്രവേശന പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും പി എച്ച് ഡി പ്രവേശനം നൽകാൻ ശ്രമിക്കുന്നു എന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ.

ഗവേഷണ സ്ഥാപനങ്ങൾ ഇനി മുതൽ പി എച്ച് ഡി പ്രവേശന പരീക്ഷകൾ നടത്തേണ്ടതില്ലെന്നും നെറ്റ് പരീക്ഷയുടെ മാർക്ക് അനുസരിച്ച് പ്രവേശനം നടത്തണമെന്നും മാർച്ച് 28ന് UGC പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത് ലംഘിച്ച് എം.ജി സർവകലാശാല PHD പ്രവേശന പരീക്ഷയ്ക്ക് വിജ്ഞാപനം ഇറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് നിവേദനം നൽകിയത്. സർവകലാശാല നേരിട്ട് പ്രവേശന പരീക്ഷ നടത്തുന്നതിലൂടെ യോഗ്യരല്ലാത്ത എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ കയറിപ്പറ്റുന്നു. ഇത്തരത്തിലുള്ള പിൻവാതിൽ പി എച്ച് ഡി പ്രവേശനം അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. യുജിസിയുടെ പുതിയ ഉത്തരവ് നടപ്പിലാക്കാൻ എല്ലാ സർവകലാശാല വിസി മാർക്കും നിർദ്ദേശം നൽകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആവശ്യപ്പെട്ടു.

Advertisement