കല്ലുകടവ് പാലത്തിന് സമീപം വൈക്കോൽ ലോറി ഇലക്ട്രിക് ലൈനിൽ തട്ടി  തീപിടിച്ചു;അനിഷ്ട സംഭവങ്ങളില്ല

ശാസ്താംകോട്ട:മൈനാഗപ്പള്ളി കല്ലുകടവ് പാലത്തിന് സമീപം വൈക്കോൽ ലോറി ഇലക്ട്രിക് ലൈനിൽ തട്ടി കച്ചിക്ക് തീപിടിച്ചു.ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ ദുരന്തം ഒഴിവായത്.ഇന്ന് (വ്യാഴം) രാവിലെയാണ് സംവം.തമിഴ്നാട്ടിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ലോറിയിലെ വൈക്കോലിനാണ് തീ പിടിച്ചത്.ആശാരിമുക്കിൽ വച്ചാണ് ലൈനിൽ തട്ടി വൈക്കോലിന് തീ പിടിച്ചത്.സംഭവം ശ്രദ്ധയിൽപ്പെട്ട ലോറി ജീവനക്കാർ വാഹനം മുന്നോട്ട് കൊണ്ട് പോകുകയും കല്ലുകടവ് പാലം കഴിഞ്ഞുള്ള ഒഴിഞ്ഞ ഭാഗത്ത് നിർത്തിയിടുകയും ചെയ്തു.ഈ സമയം ശാസ്താംകോട്ട,കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ 2 മണിക്കൂറോളം പരിശ്രമിച്ചതാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Advertisement