നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ പെട്രോളൊഴിച്ച് തീ കൊളുത്തി

ഇടുക്കി :നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.
ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷീബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷിക്കാനെത്തിയ എസ് ഐ ബിനോയ്, വനിതാ സിവിൽ പോലീസ് ഓഫീസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റിട്ടുണ്ട്.

Advertisement