മുഖ്യമന്ത്രി ഇന്ന് ഇടുക്കിയിൽ, മൂന്ന് പൊതുയോഗങ്ങളിൽ പ്രസംഗിക്കും

ഇടുക്കി:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കോതമംഗലത്തും. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് രാജാക്കാടും, നാലുമണിക്ക് കട്ടപ്പനയിലുമാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. ജോയ്സ് ജോർജ് ഇന്ന് രാവിലെ 11 മണിക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ പത്രിക സമർപ്പണം ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. ഇടുക്കി കളക്ടറേറ്റിൽ ആണ് ഇരുവരും പത്രിക സമർപ്പിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.

Advertisement