മൂന്നാർ തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം

മൂന്നാർ തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം. കടുകുമുടി ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ ആക്രമിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. കന്തസ്വാമി എന്ന ആളുടെ പശുവിനെയാണ് ആക്രമിച്ചത്. പശുവിന്റെ ദേഹത്ത് സാരമായ മുറിവുകൾ ഉണ്ട്. കടുവ ആക്രമിക്കുന്നത് നാട്ടുകാർ നേരിൽ കണ്ടു. നാട്ടുകാർ ബഹളം വച്ചതോടെ കടുവ ഓടിപ്പോയി. കഴിഞ്ഞ രണ്ടു മാസത്തിനിടെ തലയാർ എസ്റ്റേറ്റിൽ അഞ്ചു പശുക്കളെ കടുവ ആക്രമിച്ചു കൊന്നതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് കൂട് ഉൾപ്പെടെ സ്ഥാപിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement