പുൽപ്പള്ളിയിൽ പട്ടാപ്പകൽ കടുവയിറങ്ങി

Advertisement

വയനാട് .പുൽപ്പള്ളിയിൽ പട്ടാപ്പകൽ കടുവയിറങ്ങി. ചാമപ്പാറ ക്ഷേത്രത്തിനടുത്ത് റബർത്തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ ആക്രമിച്ചു. പ്ലാവനകുഴിയിൽ ജോൺ എന്ന കുഞ്ഞുമോന്റെ പശുവിനെയാണ് ആക്രമിച്ചത്. പശുവിനെ കടുവ വലിച്ചിഴയ്ക്കാൻ ശ്രമിച്ചു.
നാട്ടുകാർ കടുവയെ കണ്ട് ബഹളം വെച്ചതോടെ അടുത്ത തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Advertisement