ഒന്നുകില്‍ അധ്യാപകര്‍ക്ക് തൊഴില്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ ,സുപ്രിംകോടതി

ന്യൂഡെല്‍ഹി. വയനാട്ടിലെ  മലയാളം അധ്യാപക നിയമനം സംബന്ധിച്ച് കർശന നിലപാടുമായ് സുപ്രിം കോടതി. നിയമനം 10 നകം നിയമനം  നടന്നിരിയ്ക്കണം അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ജയിലില്‍പോകണം എന്ന് കോടതി മുന്നറിയിപ്പു നല്‍കി.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി , ഡയറക്ടർ ഷാനവാസ് , വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ്  നിയമനം നടത്താനുള്ള കോടതി വിധി വന്നത്. നിയമനം നടക്കാത്ത സാഹചര്യത്തിൽ ഉദ്യൊഗാർത്ഥികൾ അഭിഭാഷകനായ ദിലീപ് പുളക്കോട്ട് മുഖേന സുപ്രിം കോടതിയിൽ  സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 2011ലെ പിഎസ്എസി ലിസ്റ്റ് പ്രകാരം നാല് പേരുടെ നിയമനം നടത്താനായിരുന്നു ഉത്തരവ്. ഈ മാസം പത്തിനകം നിയമന നടപടികൾ പൂർത്തിയാക്കി സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിയ്ക്കാൻ കോടതി നിർദ്ദേശിച്ചു.


Advertisement