കമ്പമല പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ, യുഎപിഎ ചുമത്തി

Advertisement

വയനാട്. കമ്പമലയിലുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ യുഎപിഎ ചുമത്തി.. നാലംഗ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മനോജാണ് തണ്ടർബോൾട്ടിന് നേരെ ആദ്യം വെടിയുതിർത്തത് എന്നാണ് എഫ്ഐആര്‍. കണ്ടാലറിയുന്ന മറ്റുള്ളവരും സായുധരായിരുന്നു എന്നാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം. രാവിലെ പതിവ് പരിശോധനയ്ക്ക് ഇറങ്ങിയപ്പോഴാണ് കമ്പമല തേൻപാറയ്കക് സമീപത്ത് വച്ച് ഏറ്റമുട്ടലുണ്ടായത്. ഒമ്പത് റൌണ്ട് വെടിവയ്പ്പുണ്ടായി. പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കി. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം വോട്ട് ബഹിഷ്കരണാഹ്വാനവുമായി മാവോയിസ്റ്റുകൾ കമ്പമല കോളനികളിലെത്തിയിരുന്നു. സി പി മൊയ്തീൻ്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് വെടി ഉതിർത്തതെന്ന സൂചന പൊലീസിനുണ്ട്

Advertisement