വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കും

Advertisement

വയനാട്. വയനാട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് സര്‍വകക്ഷി യോഗം.  ജനകീയ സമിതികള്‍ രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് യോഗശേഷം പ്രഖ്യാപിക്കപ്പെട്ടത്.  മൂന്ന് മന്ത്രിമാരുടെ സംഘമാണ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വയനാട്ടിലെത്തിയത്. അതേസമയം സര്‍വകക്ഷി യോഗത്തില്‍ നിന്ന് പ്രതിപക്ഷ ജനപ്രതിനിധികള്‍ ഇറങ്ങിപ്പോയി.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലെടുത്ത തീരുമാനത്തിന്‍റെ തുടര്‍ച്ചയായാണ് മന്ത്രിമാരായ കെ രാജന്‍, എംബി രാജേഷ്, എകെ ശശീന്ദ്രന്‍ എന്നിവര്‍ ജില്ലയിലെത്തിയത്. വന്യജീവി ശല്യം മോണിറ്റര്‍ ചെയ്യാന്‍ ജില്ലയില്‍ ജനകീയ സമിതിക്ക് രൂപം നല്‍കാന്‍ സര്‍വകക്ഷി യോഗം തീരുമാനമെടുത്തു. വിവിധ വകുപ്പുകൾ ചേർന്ന് കമാൻഡ് കൺട്രോൾ സെൻറർ തുടങ്ങും. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ അറിയിക്കാനും ജനങ്ങളെ അറിയിക്കാനും ഉള്ള സംവിധാനമായി ഇത് മാറും.   നോഡല്‍ ഓഫീസര്‍ക്ക് സ്വതന്ത്രാധികാരവും സ്പഷ്യൽ ഓഫീസും നല്‍കും. വനവല്‍ക്കരണം, അധിനിവേശ സസ്യ നിര്‍മാര്‍ജനം എന്നിവ വേഗത്തില്‍ നടപ്പാക്കും. മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ കൈക്കൊണ്ട 27 അംഗ മാർഗ നിർദ്ദേശം സർക്കാർ അംഗീകരിച്ചു ; 15 എണ്ണം നടപ്പാക്കിയെന്നും മന്ത്രി കെ രാജന്‍

വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കൂട്ടായി പരിഹരിക്കേണ്ട പ്രശ്നമാണിതെന്നും മന്ത്രി എംബി രാജേഷ്

അതേസമയം ടി സിദ്ധിഖ്, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ മാര്‍ക്കൊപ്പം യുഡിഎഫ് സര്‍വകക്ഷി യോഗം ബഹിഷ്കരിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ ഷംസാദ് മരയ്ക്കാരുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തിലെ യുഡിഎഫ് അധ്യക്ഷരും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയാണുണ്ടായത്

പുല്‍പ്പള്ളിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നാണ് സിപിഐ നേതൃത്വം ഉന്നയിച്ച പ്രധാന ആവശ്യം.

Advertisement