കിണറ്റില്‍ വീണ കടുവയെ മയക്കുവെടിവച്ച് പുറത്തെത്തിച്ചു

വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ മയക്കുവെടിവച്ച് പുറത്തെത്തിച്ചു. കൂട്ടിലാക്കിയ കടുവയെ കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. രാവിലെയാണ് കാക്കനാട് സ്വദേശി ശ്രീനാഥിന്റെ വീട്ടിലെ കിണറ്റില്‍ കടുവ വീണു കിടക്കുന്നതായി കണ്ടെത്തിയത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ കടുവയെ മയക്കുവെടി വച്ച ശേഷം സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

Advertisement