സുരേഷ് ഗോപിയുടെ ബ്രഹ്മാണ്ഡ ചിത്രം വരാഹത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Advertisement

സുരേഷ് ഗോപിയുടെ ബ്രഹ്മാണ്ഡ ചിത്രം വരാഹത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഫെഫ്കയുടെ ജനറല്‍ ബോഡി യോഗത്തിലാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. സുരേഷ് ഗോപിയുടെ 257-ാമത് ചിത്രമാണിത്. സനല്‍. വി. ദേവനാണ് സംവിധായകന്‍. മാവെറിക് മൂവിസും സഞ്ജയ് പടിയൂര്‍ എന്റര്‍ടെയ്ന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍, നവ്യാ നായര്‍, പ്രാച്ചി തെഹ്ലന്‍ എന്നിവരാണ് മറ്റു പ്രമുഖതാരങ്ങള്‍. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണിത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് വരാഹം. സുരേഷ് ഗോപി ഇതുവരെ ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്തമായ വേഷത്തിലാണ് വരാഹത്തില്‍ എത്തുന്നത്.

Advertisement