പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു,സുരേഷ് ഗോപി

തൃശൂര്‍ . കലാമണ്ഡലം ഗോപിയുടെ പത്മ അവാർഡ് വിവാദങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപി.പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു.2015 വരെ അവാർഡ് നിർണയത്തിൽ പല അഴിമതിയും നടന്നിട്ടുണ്ട്.അതിനാൽ തനിക്ക് ഇടപെടാൻ കഴിയില്ലെന്നും സെൽഫ് അഫിഡവിറ്റ് നൽകാനും നിർദ്ദേശിച്ചു.താൻ ഇതുവരെയും അത് പുറത്തു പറയാതിരുന്നത് കലാമണ്ഡലം ഗോപിയോടുള്ള സ്നേഹംകൊണ്ട്. കലാമണ്ഡലം ഗോപിയെയും കുടുംബത്തെയും മാനിച്ചാണ് ഒന്നും പുറത്തു പറയാതിരുന്നത്.കലാമണ്ഡലം ഗോപി തന്നെ എല്ലാം വെളിപ്പെടുത്തിയതിൽ സന്തോഷം.വീട്ടിലെത്തി കാണില്ല

കലാമണ്ഡലം ഗോപിയെ വീട്ടിലെത്തി കാണില്ലെന്ന് സുരേഷ് ഗോപി. കലാമണ്ഡലം ഗോപിക്ക് ചില രാഷ്ട്രീയ ബാധ്യതകൾ ഉണ്ട്. ആ രാഷ്ട്രീയ ബാധ്യതകൾ ഓർത്താണ് വീട്ടിലേക്കുള്ള സന്ദർശനം ഒഴിവാക്കുന്നത്.താൻ സ്വന്തം ഇഷ്ടപ്രകാരം ഒരു സന്ദർശനവും നടത്തിയിട്ടില്ല. കരുണാകരന്റെ ബന്ധുവീട്ടിലേക്ക് പോയതുപോലും ക്ഷണം സ്വീകരിച്ച് ആണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

1 COMMENT

Comments are closed.