ഐപിഎൽ മാമങ്കത്തിന്ന് ഇന്ന് തുടക്കം… ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ബാംഗ്ലൂരും തമ്മിൽ

ഐപിഎല്ലിന്റെ പതിനേഴാമത്തെ സീസണിന് ഇന്ന് തുടക്കം. ചെന്നൈ ചെപ്പോക്കില്‍ രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിൽ ഏറ്റുമുട്ടും.

നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോനിക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍.
മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്സില്‍ കാണാം. ലൈവ് സ്ട്രീമിങ് ജിയോ സിനിമയുടെ വെബ്സൈറ്റും ആപ്ലിക്കേഷനും വഴിയാണ്. എ ആര്‍ റഹ്മാന്റെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഗായകരായ സോനു നിഗം, ബോളിവുഡ് നടന്‍മാരായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവരും ചടങ്ങ് വർണാഭമാക്കും.

Advertisement