ഐപിഎൽ: പഞ്ചാ​ബ് കി​ങ്സി​ന് 4 വിക്കറ്റിന്റെ ത​ക​ർ​പ്പ​ൻ ജ​യം

ഐപിഎല്ലിൽ പ​ഞ്ചാ​ബ് കി​ങ്സി​ന് ഡ​ൽ​ഹി ക്യാപി​റ്റ​ൽ​സി​നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ക്യാപി​റ്റ​ൽ​സ് ഉ​യ​ർ​ത്തി​യ 175 റ​ൺ​സ് ല​ക്ഷ്യം നാ​ല് പ​ന്തും നാ​ല് വി​ക്ക​റ്റും ബാ​ക്കി​യി​രി​ക്കെ പ​ഞ്ചാ​ബ് മറികടന്നു. 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ഋ​ഷ​ഭ് പ​ന്തും സം​ഘ​വും 174 റ​ൺ​സെ​ടു​ത്ത​ത്. ആ​തി​ഥേ​യ​ർ 19.2 ഓ​വ​റി​ൽ ആ​റി​ന് 177ലെ​ത്തി. 47 പ​ന്തി​ൽ 63 റ​ൺ​സ​ടി​ച്ച സാം ​ക​റ​നാ​ണ് ടോ​പ് സ്കോ​റ​ർ. ലി​യാം ലി​വി​ങ്സ്റ്റ​ൺ 21 പ​ന്തി​ൽ 38 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ ഋ​ഷ​ഭ് കാ​പി​റ്റ​ൽ​സി​നാ​യി 13 പ​ന്തി​ൽ 18 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി. ക​റ​നാ​ണ് ക​ളി​യി​ലെ താ​രം.

Advertisement