ഇടത് പക്ഷം മുസ്ലിം ജനവിഭാഗങ്ങൾക്ക് ഒപ്പം,മുഖ്യമന്ത്രി

കാസറഗോഡ്. പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലപാടില്ലാത്ത രാഷ്ട്രീയ പാർട്ടിയായി രാജ്യത്ത് കോണ്ഗ്രസ് മാറി. സി എ എ യ്ക്കെതിരെ ദേശീയ തലത്തിൽ  ശക്തമായ നിലപാട് എടുക്കാതെ രാഹുൽ ഗാന്ധി ഒളിച്ചു കളിക്കുന്നു. മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസും നിലപാട് വ്യക്തമാക്കണം. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്നും ഇടത് പക്ഷം മുസ്ലിം ജനവിഭാഗങ്ങൾക്ക് ഒപ്പമെന്നും കാസറഗോഡ് കാഞ്ഞങ്ങാട് നടന്ന സി എ എ വിരുദ്ധ റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു .

Advertisement