മണിപ്പൂര്‍,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് സിആർപിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ഇംഫാല്‍. മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപുര്‍ ജില്ലയില്‍ നടന്ന വെടിവെപ്പിൽ രണ്ട് സിആര്‍പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. താഴ്വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് ഇന്ന് പുലർച്ചെ വെടിവെപ്പ് നടന്നത് . സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രി മുതൽ പുലർച്ചെ രണ്ടര വരെ വെടിവെപ്പ് തുടർന്നുവെന്നാണ് റിപ്പോർട്ട്.പ്രശ്നബാധിത മേഖലകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.ആക്രമണത്തിന് പിന്നിൽ കുക്കി വിഭാഗക്കാരാണെന്ന് മണിപ്പൂർ പോലീസ് വ്യക്തമാക്കി.മേഖലയിൽ സുരക്ഷാ വർധിപ്പിച്ചു

Advertisement