മണിപ്പൂരിൽ  സംഘർഷം രൂക്ഷം

ഇംഫാല്‍.മണിപ്പൂരിൽ  സംഘർഷം രൂക്ഷം. ഇംഫാൽ ഈസ്റ്റ്, കാങ്‌പോക്‌പി, ഉഖ്‌റുൽ ജില്ലകളിൽ ഏറ്റു മുട്ടൽ. ഇംഫാൽ ഈസ്റ്റിലെ മൊയ്‌റംഗ്‌പുരേലിലും കാങ്‌പോക്‌പിയിലും സാഹചര്യം രൂക്ഷം.തൗബൽ, തെങ്‌നൗപൽ, കച്ചിംഗ് ജില്ലകളിൽ രണ്ട് ദിവസമായി ഏറ്റു മുട്ടൽ തുടരുന്നു.   മൊയ്‌റംഗ്‌പുരേലിൽ ഉണ്ടായ വെടിവെപ്പിൽ ഇന്നലെ രണ്ടു കുക്കി വിഭാഗക്കാർ മരിച്ചിരുന്നു.ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ സംസ്ഥാനം സന്ദർശിക്കാൻ ഇരിക്കെയാണ് സംഘർഷം.ബിജെപി, എൻപിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായാണ്‌ സന്ദർശനം.

Advertisement