ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന്

ന്യൂഡെല്‍ഹി . ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും രാവിലെ 8:30 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് പ്രകടനപത്രികയുടെ പ്രകാശനം. സങ്കൽപ് പത്ര എന്ന പേരിലുള്ള പ്രകടനപത്രികയിൽ രാജ്യത്തിന്റെ വികസനമാണ് പ്രധാന വാഗ്ദാനം. തൊഴിൽ കാർഷിക വ്യവസായ വാണിജ്യ മേഖലകളിൽ വിവിധ വാഗ്ദാനങ്ങളും പ്രകടനപത്രിക മുന്നോട്ടുവയ്ക്കും. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കും എന്ന വാഗ്ദാനവും പ്രകടനപത്രികയുടെ ഭാഗമാകും എന്നാണ് സൂചന. ഇന്ധനങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തുന്നത്, ആത്മനിർഭര്‍ ഭാരതിലെ കൂടുതൽ പ്രഖ്യാപനങ്ങൾ  മുതലായവയും പ്രകടനപത്രികയുടെ ഭാഗമാകും.

Advertisement