വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്,11 ജില്ലകളിൽ താപനില ഉയരും

Advertisement

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. അവസാനത്തെ മുന്നറിയിപ്പ് പ്രകാരം 11 ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് : പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കോഴികോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് 4 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിക്കാനുള്ള സാധ്യതയുണ്ട്.അടുത്ത നാല് ദിവസങ്ങളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും അനുഭവപ്പെടും.അതേ സമയം കേരളത്തിലെ ചില ഒറ്റപ്പെട്ടെയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Advertisement