മണിപ്പുരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്

Advertisement

ഇംഫാല്‍.മണിപ്പുരിൽ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്. ഔട്ടർ മണിപ്പുർ ലോക്സഭ  മണ്ഡലത്തിലെ 6 ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്.  രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് റീ പോളിംഗ്.ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഇന്നർ മണിപ്പുർ ലോക്സഭ  മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘർഷത്തെ തുടർന്ന് റീപോളിങ് നടത്തിയിരുന്നു. റീപോളിങ് സാഹചര്യത്തിൽ കനത്ത സുരക്ഷയാണ്  ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്.

Advertisement