വെള്ളയിലെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിൽ 2 പേർ പൊലീസ് കസ്റ്റഡിയിൽ

Advertisement

കോഴിക്കോട്. വെള്ളയിൽ കൊലപാതകത്തിൽ 2 പേർ പൊലീസ് കസ്റ്റഡിയിൽ. ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ വെട്ടിക്കൊന്നതിൽ
പങ്കുണ്ടെന്ന സംശയത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ആയുധങ്ങളുമായി ഒരാൾ ബൈക്കിൽ പോകുന്നതായി പ്രദേശവാസികൾ  പൊലിസിന് മൊഴി നൽകിരുന്നു. കോഴിക്കോട് ടൗൺ എസിപി
സുരേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് വെള്ളയിലിന് സമിപം ഓട്ടോയിൽ വെട്ടേറ്റ് മരിച്ച നിലയിൽ ശ്രീകാന്തിനെ കണ്ടെത്തുന്നത്. കൊലക്കേസില്‍ പ്രതിയാണ് ശ്രീകാന്ത്.

Advertisement