മണിപ്പൂരിൽ 11 ബൂത്തുകളിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്

ഇംഫാൽ:
​മണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷമുണ്ടായ 11 ബൂത്തുകളിൽ റീപോളിങ് ഇന്ന് നടക്കും.19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്‌കൂൾ, എസ്. ഇബോബി പ്രൈമറി സ്‌കൂൾ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്‌ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുക. ഒന്നാംഘട്ട വോട്ടെടുപ്പിനിടെ, വെടി വെപ്പും, വ്യാപകമ സംഘർഷവും ഉണ്ടായ ബൂത്തുകളാണിവ. ആക്രമികൾ പോളിംഗ് സാമഗ്രികൾ ഉൾപ്പെടെ നശിപ്പിച്ചിരുന്നു. റീപോളിങ്ങിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്.

Advertisement