കുടുംബശ്രീയെ ഉപയോഗിച്ച് വോട്ടു പിടിക്കുന്നു,തോമസ് ഐസക്കിനെതിരെ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

പത്തനംതിട്ട. ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി യുഡിഎഫ് .യുഡിഎഫിന് വേണ്ടി ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിൽ ആണ് പരാതി നൽകിയത് ‘ഐസക്ക് കുടുംബശ്രീയെ ഉപയോഗിച്ച് വോട്ടു പിടിക്കുന്നു എന്നാണ് ആക്ഷേപം . കുടുംബശ്രീയുടെ പേരിൽ ഇടതു സ്ഥാനാർത്ഥി ലഘുലേഖകൾ വിതരണം ചെയ്യുന്നുവെന്നും പരാതിയുണ്ട് . നേരത്തെ സമാന പരാതിയിൽ ഐസക്കിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തിരുന്നു .എന്നാൽ പരാജയഭീതി പൂണ്ട യുഡിഎഫ് തനിക്കെതിരെ വ്യാജ പരാതികൾ നൽകുകയാണെന്നാണ് ഇടതുമുന്നണിയുടെ നിലപാട് .

Advertisement