ഈസ്റ്റർ ആഘോഷിക്കാൻ എല്ലാ ക്രൈസ്തവർക്കും അവസരം നൽകണം: കെ. സി. സി ക്ലർജി കമ്മീഷൻ

തിരുവനന്തപുരം: ലോകം മുഴുവൻ മരണത്തെ അതിജീവിച്ച യേശുനാഥന്റെ ഉയർത്തെഴുന്നേൽപ്പ് ആഘോഷിക്കുമ്പോൾ മണിപ്പൂർ ജനതയ്ക്ക് അത് നിഷേധിക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ ആവശ്യപ്പെട്ടു. മണിപ്പൂരിലെ വംശീയ കലാപങ്ങൾക്ക് അയവ് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബോധപൂർവ്വം ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ആശങ്കയുണ്ടാക്കുന്നു എന്ന് ചെയർമാൻ റവ. എ. ആർ. നോബിൾ പറഞ്ഞു. മതേതര രാജ്യമായ ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ മത ആഘോഷങ്ങളിൽ പങ്കുചേരാനുള്ള അവസരം ഒരുക്കി കൊടുക്കേണ്ടത് ഒരു മതേതര സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement