ഉദ്ഘാടന മത്സരത്തിൽ ചെന്നൈക്ക് ആറ് വിക്കറ്റ് ജയം

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റോയൽ  ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ബംഗളൂരൂ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 8 പന്ത്‌  ശേഷിക്കേ ചെന്നൈ അനായാസം മറികടന്നു.
ചെപ്പോക്കിൽ ശിവം ഡ്യൂബെയും, രവീന്ദ്ര ജഡേജയും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ചെന്നൈയെ വിജയത്തിലെത്തിച്ചു. നായകനായുള്ള അരങ്ങേറ്റത്തിൽ റുതുരാജ് ഗെയ്ക്വാദ് 15 പന്തിൽ 15 റൺസ് നേടി.
 ലോകകപ്പിലെ താരോദയം രചിൻ രവീന്ദ്ര 15 പന്തിൽ 37 റൺസ്  നേടി. പേസ് ബോളർ മുസ്തഫിസുർ റഹ്മാൻ ആദ്യസ്പെല്ലിൽ 7 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് നഷ്ടപ്പെടാതെ 41 റൺസ് എന്ന നിലയിൽ നിന്ന് 5ന് 78 എന്ന സ്കോറിലേക്ക്, ബംഗളൂരു കൂപ്പുകുത്തി. 21 റൺസെടുത്‌ പുറത്തായ വിരാട് കോലി ട്വന്റി 20യിൽ 12,000 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി ചെപ്പോക്കിൽ ചരിത്രം കുറിച്ചു.  അനുജ് റാവുത്‌ – ദിനേശ് കാർത്തിക് ആറാം വിക്കറ്റ് അർധസെഞ്ച്വറി കൂട്ടുകെട്ടാണ് ബംഗളുരുവിനെ 173 റൺസിലെത്തിച്ചത്.

Advertisement