കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: വിശദീകരണവുമായി സുരേഷ് ഗോപി

തൃശൂർ:
അച്ഛനെ സ്വാധീനിക്കാൻ സുരേഷ് ഗോപി ശ്രമിച്ചെന്ന കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

തനിക്കോ പാർട്ടിക്കോ അതുമായി ബന്ധമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു മകന്റെ പോസ്റ്റ്.

ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായതോടെ ഗോപിയാശന്റെ മകൻ രഘു ഗുരുകൃപ പോസ്റ്റ് പിൻവലിച്ചിരുന്നു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രഘു ആദ്യ പോസ്റ്റ് പിൻവലിച്ചത്.

Advertisement