സുരേഷ് ഗോപി കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷൻ മാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

കോട്ടയം. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷൻ മാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും . രാവിലെ പാല ബിഷപ്പ്
ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിക്കുന്ന സുരേഷ് ഗോപി ഉച്ചയോടെ കാഞ്ഞിരപ്പള്ളി ബിഷപ്പുമായും കൂടികാഴ്ച്ച നടത്തും.ഭാരത കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ്റെ വീട്ടിൽ വെച്ച് ഇതര ക്രൈസ്തവ സഭകളുടെ നേതൃത്വത്തെയും കാണും . ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തി സുരേഷ് ഗോപി അരുവിത്തുറ പള്ളി സന്ദർശിച്ചു .

Advertisement