മാസപ്പടി, മാത്യുകുഴൽ നാടൻ എംഎൽഎ നൽകിയ ഹർജി വിജിലൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം.മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും എതിരെ മാത്യുകുഴൽ നാടൻ എംഎൽഎ നൽകിയ ഹർജി വിജിലൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിലെ കോടതി നിലപാട് മുഖ്യമന്ത്രിക്കും മകൾക്കും നിർണായകം.സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്നാണ് കുഴല്‍നാടന്റെ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴൽനാടൻ എംഎൽഎ ഹർജി സമർപ്പിച്ചത്.കോടതി വേണ്ട വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു കുഴൽ നാടന്റെ ആവശ്യം… പിന്നീട് നിലപാട് മാറ്റി കോടതി തന്നെ അന്വേഷിക്കണമെന്ന് ആവശ്യമുയർത്തി.

Advertisement