ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരാന്‍ ഒരുങ്ങുന്നു…

Advertisement

ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരാന്‍ ഒരുങ്ങുന്നു. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ആരാധകര്‍ക്കായി വമ്പന്‍ പ്രഖ്യാപനമാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയിരിക്കുന്നത്.
ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന് പേരിട്ട പുതിയ അനിമേറ്റഡ് സീരീസാണ് രാജമൗലി പ്രഖ്യാപിച്ചത്.
മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല.- എന്ന അടിക്കുറിപ്പിലാണ് രാജമൗലി സീരീസിന്റെ പേര് പുറത്തുവിട്ടത്. ട്രെയിലര്‍ വൈകാതെ പുറത്തുവരുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളും മറ്റും പുറത്തുവരാനുണ്ട്.
ബാഹുബലിയെക്കുറിച്ച് വരുന്ന ആദ്യത്തെ ആനിമേറ്റഡ് സീരീസല്ല ഇത്. ബാഹുബലി: ദി ലോസ്റ്റ് ജയന്റ്സ് എന്ന പേരില്‍ 2017ല്‍ ഒരു സീരീസ് എത്തിയിരുന്നു. രാജമൗലിയുടെ രാജമൗലി പല റെക്കോര്‍ഡുകളുമാണ് തകര്‍ത്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 1810 കോടിയാണ് ആഗോളതലത്തില്‍ നിന്ന് നേടിയത്.

Advertisement