മല്ലപ്പള്ളിയിൽ വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വൃദ്ധദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചരപ്പ് സ്വദേശി സി ടി വർഗീസ് (78) ഭാര്യ അന്നമ്മ വർഗീസ് (73) എന്നിവരാണ് മരിച്ചത്. പാചക വാതകത്തിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 6.30തോടെയാണ് സംഭവം.വീട് കത്തിനശിച്ചിട്ടുണ്ട്.കീഴ് വായ്പൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Advertisement