കായംകുളത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗമടക്കം രണ്ട് പേർ രാജിവെച്ചു

കായംകുളം :സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ ഏരിയ കമ്മിറ്റി അംഗവും രാജിവെച്ചു. ഏരിയ കമ്മിറ്റി അംഗം കെഎൽ പ്രസന്നകുമാരി, മുൻ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രൻ എന്നിവരാണ് രാജിവെച്ചത്.

പ്രതിപക്ഷ പാർട്ടികളിൽ ചേരാൻ ഇവർ ചർച്ച നടത്തുന്നതായി വാർത്തകളുണ്ട്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജിക്കത്ത്. പാർട്ടിയിലെ വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്നും ഇരുവരും പറയുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാൻ വിഭാഗീയത വളർത്തുന്നു. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അടിച്ചമർത്തുന്നു. കൂടുതൽ പേർ പാർട്ടി വിടുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

Advertisement