തൃശ്ശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

Advertisement

തൃശ്ശൂർ:ബാങ്കിന്റെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. ഇരുവരും വെള്ളാനിക്കര സ്വദേശികളാണ്.
കാർഷിക സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ബാങ്കാണിത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്

പിന്നാലെ മാനേജറും ക്യാഷറും സ്ഥലത്തെത്തി. ഇവരെത്തിയാണ് പോലീസിനെ വിവരം അറിയിച്ചത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തിൽ നിന്നും മറ്റൊരാളുടെ മൃതദേഹം സമീപത്തെ ചാലിൽ നിന്നുമാണ് കണ്ടെത്തിയത്.

Advertisement