ശരീരത്തിലെ സ്ട്രെച്ച് മാര്‍ക്കുകള്‍ക്ക് പരിഹാരം… ചില എളുപ്പവഴികള്‍

പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് സട്രച്ച്മാര്‍ക്ക്. തുടയിലും ഇടുപ്പിലും അരയുടെ ഭാഗത്തും സ്തനങ്ങളിലുമൊക്കെയാണ് ഇത് കാണപ്പെടുന്നത്.
നമ്മുടെആത്മവിശ്വാസത്തെ പോലും തകര്‍ത്തുകളയുന്നതാണ് സ്ട്രച്ച്മാര്‍ക്കുകള്‍. ഹോര്‍മോണുകളുടെ വ്യത്യാസം കൊണ്ടും ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടുമൊക്കെ ഇതുണ്ടാകാം. ചര്‍മത്തിന്റെ പാളികളില്‍ ഉണ്ടാവുന്ന വലിച്ചിലാണ് സ്ട്രച്ച് മാര്‍ക്ക് ഉണ്ടാവുന്നതിന് പിന്നിലെ കാരണം. സ്ട്രച്ച് മാര്‍ക്കുകള്‍ക്കായി ചില പ്രതിവിധികളിതാ…

വെളിച്ചെണ്ണ
വെളിച്ചെണ്ണ സ്ട്രെച്ച് മാര്‍ക്കുള്ള ഭാഗത്ത് ദിവസവും തേച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.

ബദാം ഓയില്‍
സ്ട്രച്ച് മാര്‍ക്കുള്ള ഭാഗത്ത് ഇവ ദിവസവും പുരട്ടുന്നത് സ്ട്രച്ച് മാര്‍ക്കുകളെ അകറ്റാനും ചുളിവുകളില്ലാതാക്കാനും സഹായിക്കുന്നു.

ആവണക്കെണ്ണ
സ്ട്രച്ചമാര്‍ക്കുള്ള ഭാഗങ്ങളില്‍ അല്‍പം ആവണക്കെണ്ണ ദിവസവും പുരട്ടി മസാജ് ചെയ്യാം. ഇതിലടങ്ങിയ ആന്റിഓക്സിഡന്റുകളാണ് സ്ട്രച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താനും ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.

ഒലീവ്ഓയില്‍
വിറ്റാമിന്‍ ഇ ധാരാളമടങ്ങിയ ഒലീവ് ഓയില്‍ ചര്‍മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് പുരട്ടുന്നതും സ്ട്രെച്ച്മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ചെറുനാരങ്ങ
അല്‍പം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ നീര് പുരട്ടുന്നത് നല്ലതാണ്. ഇത് തേച്ച് നന്നായി മസാജ് ചെയ്യുക. ഇതും സ്ട്രച്ച് മാര്‍ക്ക് പോവാന്‍ സഹായിക്കും. പാല്‍പാട, തേന്‍ ഇവയൊക്കെ സ്ഥിരമായി തേയ്ക്കുന്നത് നല്ലതാണ്.
ഷിയബട്ടറിലും ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇതും സ്ട്രച്ച് മാര്‍ക്ക് മാറ്റാന്‍ സഹായിക്കും.

Advertisement