കോട്ടയം മെഡിക്കൽ കോളജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം

കോട്ടയം: മെഡിക്കൽ കോളജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ അഗ്നിബാധ.
തോട്ടിൽ സ്റ്റോഴ്സ് എന്ന കടയ്ക്കുള്ളിൽ നിന്നാണ് ആദ്യം തീ ഉയർന്നത്.തുടർന്ന് തൊട്ടടുത്ത 2 കടകളിലേക്കും തീ വ്യാപിച്ചു. രാവിലെ 9.30തോടെയായിരുന്നു സംഭവം. 2 മണിക്കൂർ കഴിഞ്ഞിട്ടും തീപൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഏറ്റുമാനൂരിൽ നിന്ന് ആദ്യം ഫയർഫോഴ്സ് എത്തിയെങ്കിലും പിന്നീട് കോട്ടയത്ത് നിന്ന് 2 യൂണിറ്റ് ഫയർഫോഴ്സ് കൂടി എത്തി.
30 ഓളം കടകൾ പ്രവർത്തിക്കുന ഷോപ്പിംഗ് കോംപ്ലകസ് ആണിത്.
തീപിടുത്തമുണ്ടായ കടയുടെ ഉടമ എറണാകുളത്ത് നിന്ന് എത്തി കൊണ്ടിരിക്കുകയാണ്.
മെഡിക്കൽ കോളജിൽ വരുന്നവർക്ക് എല്ലാ സാധനങ്ങളും വാങ്ങാൻ പറ്റുന്ന ഏറ്റവും വലിയ കടയാണിത്.പ്ലാസ്റ്റിക്ക്, മെത്ത, ചെരുപ്പ് എന്നിവയുടെ വൻശേഖരം ഇവിടെയുണ്ട്. ഈസ്റ്റർ ആയതിനാൽ മറ്റ്
കടകൾ എല്ലാം അടഞ്ഞ കിടക്കുന്നു .തീ പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Advertisement