Advertisement
കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുൻഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം സ്വദേശി മുഹമ്മദ് റിയാസ് (27) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. സംഭവത്തിൽ മുൻഭാര്യയുടെ പങ്കാളിയായ മട്ടാഞ്ചേരി നെല്ലിക്കകത്ത് സ്വദേശി മുഹമ്മദ് ബിലാൽ (26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചളിക്കവട്ടത്തെ വാടകവീട്ടിൽ വച്ചായിരുന്നു ആക്രമണം. റിയാസിന്റെ വയറിനും കൈയ്ക്കുമാണ് കുത്തേറ്റത്. ഉടൻ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




























