Advertisement
കണ്ണൂരിൽ വയോധികന് ക്രൂര മർദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ പരാതിക്കാരൻ രംഗത്ത്. മയ്യിൽ ആണ് സംഭവം.
മർദിച്ച ബസ് ജീവനക്കാർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
ക്രൂര മർദ്ദനമേറ്റിട്ടും പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ശരിയായില്ലെന്ന് നാരായണൻ പറഞ്ഞു.
കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തേണ്ടിയിരുന്നുവെന്നും ഡ്രൈവർ ശ്യാം, കണ്ടക്ടർ അമീർ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ബസ് നിർത്താൻ ആവശ്യപ്പെട്ടതിന്റെ പേരിലാണ് തന്നെ മർദ്ദിച്ചത്, പൊലീസ് നടപടിയിൽ താൻ തൃപ്തിയില്ലെന്നും പരാതിക്കാരൻ പറഞ്ഞു.
കേസ് പുനഃപരിശോധിച്ച് അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാരായണനെ ബസ് ജീവനക്കാർ മർദ്ദിച്ചത്




























