29.6 C
Kollam
Tuesday 17th November, 2026 | 12:04:02 PM
Home News Kerala മഞ്ചേരിയിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

മഞ്ചേരിയിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

Advertisement

മഞ്ചേരിയിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

തേഞ്ഞിപ്പലം പതിനാലാം മൈൽ സ്വദേശി സൈനുദ്ദീൻ (43) ആണ് അറസ്റ്റിലായത്

ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ മോഷണ പരമ്പരയിലാണ് പ്രതി പിടിയിലായത്

സൈനുദ്ദീന്റെ പേരിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളുണ്ടെന്ന് പൊലീസ്

സിസിടിവി ദൃശ്യങ്ങളും സമാന കേസുകളിലെ വിവരങ്ങളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്

പകൽ ആഡംബര കാറിൽ സഞ്ചരിച്ച് ആളില്ലാത്ത വീടുകൾ കണ്ടെത്തി രാത്രിയിൽ മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി

വസ്ത്രവ്യാപാരിയാണെന്ന് അയൽവാസികളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചാണ് പ്രതി പ്രദേശത്ത് താമസിച്ചത്

മഞ്ചേരി പൊലീസും മലപ്പുറം ഡാൻസാഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here