26.9 C
Kollam
Wednesday 28th October, 2026 | 09:42:05 AM
Home News Kerala മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

Advertisement

പാലക്കാട്: മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പിൽ 74 കാരിയായ ശാന്തയും മകൾ 56 കാരിയായ ശാന്തിയുമാണ് മരിച്ചത്.

നെഞ്ചുവേദന മൂലം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിൽ നിന്നു ശാന്തിയെ ഇന്നലെയാണ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാന്തി ചികിത്സയ്ക്കിടെ മരണപ്പെട്ടു.

മരണ വിവരമറിഞ്ഞ് മാതാവ് ശാന്തയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. പിന്നാലെ മരണവും. മാതാവിന്റെ മൃതദേഹം മനിശ്ശേരിയിലെ വീട്ടിലും മകളുടെ മൃതദേഹം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിലും എത്തിച്ചു. ഇന്നാണ് സംസ്കാരം

LEAVE A REPLY

Please enter your comment!
Please enter your name here