Home News Kerala വേശാല ഈസ്റ്റ് എഎൽപി സ്കൂൾ ഇക്കോസ്റ്റോൺ ചലഞ്ച് കണ്ണൂർ ജില്ലാതല സമർപ്പണം

വേശാല ഈസ്റ്റ് എഎൽപി സ്കൂൾ ഇക്കോസ്റ്റോൺ ചലഞ്ച് കണ്ണൂർ ജില്ലാതല സമർപ്പണം

കണ്ണൂർ .സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊല്ലം ജില്ലയിലെ പതാരം എൻ എസ് എൻ എസ് പി എം യു പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഭവികാലക്ഷ്മി  സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ ആഹ്വാനം ചെയ്ത  ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ ജില്ലാതല സമർപ്പണം വേശാല എ എൽ പി എസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി . ഷബ്ന നിർവഹിച്ചു. മാതൃഭൂമി റിജിയണൽ മാനേജർ ജഗദീഷ്.ജി മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ 61 കുട്ടികളും പ്ലാസ്റ്റിക് കുപ്പികളിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ച് ബ്രിക്സുകൾ ആക്കി ഇരിപ്പിടങ്ങൾ നിർമ്മിക്കുകയായിരുന്നു. മരത്തിന് ചുറ്റും ഉരുപ്പിടങ്ങൾ പൂച്ചട്ടികൾ, മറ്റ് കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതിയാണ് ഇക്കോ സ്റ്റോൺ ചലഞ്ച് .


പുതിയ തലമുറ ഭൂമിയിലേക്ക് പ്ലാസ്റ്റിക്കുകൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും ,സോഷ്യൽ മീഡിയ അഡിക്ഷൻ, ലഹരി ഉൽപ്പന്നങ്ങളോടുള്ള താല്പര്യം എന്നിവ ഒഴിവാക്കാനും കുട്ടികളിൽ സാമൂഹിക അവബോധം ക്രിയാത്മകത എന്നിവ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ചലഞ്ച് ആഹ്വാനം ചെയ്തിട്ടുള്ളത്. കുട്ടികളിൽ മദ്യം മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അഡിക്ഷൻ കുറയ്ക്കുന്നതിനും പാരിസ്ഥിതി, സാമൂഹിക അവബോധവും, ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്ക് ഉണ്ട്.

ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സി.രൂപ അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റർ എം.എം വിജയകുമാരി പദ്ധതി വിശദീകരിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് ഒ.നിവ്യ, പി.മേഘ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഇ.ശ്രുതി സ്വാഗതവും കെ.നിവേദ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here