നിലമ്പൂർ. പോലീസ് സ്റ്റേഷനിൽ യുവാവിന് ക്രൂര മർദ്ദനം. സിവിൽ പോലീസ് ഓഫീസർ ഷഫീഖ് മർദ്ദിച്ചെന്നാണ് മലപ്പുറം കാട്ടുമുണ്ട സ്വദേശി ഹർഷിദിൻ്റെ പരാതി. മർദ്ദനത്തിൽ പല്ല് ഇളകുകയും കൈക്ക് ചതവ് പറ്റുകയും ചെയ്തതിനെ തുടർന്ന് ഹർഷിദ് ആശുപത്രയിൽ ചികിത്സ തേടി.
ഹർഷിദും സഹോദരനും സഞ്ചരിച്ചിരുന്ന കാർ നിലമ്പൂരിൽ യാത്രക്കാരനെ തട്ടിയിരുന്നു. തുടർന്ന് പരിക്കേറ്റ ഹാരിസ് എന്നയാളും ഹർഷിദും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് ഹർഷിദിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനിൽ വച്ച് ഷഫീഖ് എന്ന ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചെന്നാണ് ഹർഷിദിൻ്റെ ആരോപണം.
മറ്റ് പോലീസുകാർ തടയാൻ ശ്രമിച്ചിട്ടും വഴങ്ങാതെ മർദ്ദനം തുടർന്നു. മുഖത്തടിച്ചും കൈപിടിച്ച് തിരിച്ചും പരിക്കേൽപ്പിച്ചു.മുഖത്ത് അടിച്ചതിൽ പല്ലിന് ഇളക്കം സംഭവിച്ചതായും ഹർഷിദ് പറഞ്ഞു.
മർദനം തടയാൻ ശ്രമിച്ച സഹോദരനെയും ഈ പോലീസ് ഉദ്യോഗസ്ഥൻ അടിച്ചതായും പരാതിയുണ്ട്.സി സിടിവിയുള്ള സ്ഥലത്താണ് മർദ്ദനം നടന്നതെന്നും പരിശോധിച്ചാൽ പരാതി സത്യമാണെന്ന് വ്യക്തമാവുമെന്നും ഇദ്ദേഹം പറഞ്ഞു.
പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ മർദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. പരാതി ഉയർന്ന സാഹചര്യത്തിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും സബ് ഇൻസ്പെക്ടർ ഇൻസ്പെക്‌ടർ പറഞ്ഞു.





























