കോഴിക്കോട്.തെറ്റ് തിരുത്തലിനുള്ള വിശാലസമിതിക്കിടെ സിപിഐഎമ്മിന് മുന്നിൽ ചോദ്യങ്ങളുമായി കെ കെ രമ എംഎൽഎ. നേതാക്കളുടെ തെറ്റ് ചൂണ്ടിക്കാട്ടിയതിനാണ് ടിപി ചന്ദ്രശേഖരനെ വെട്ടിനുറുക്കിയത്. അതിൻ്റെ ഗൂഢാലോചന നടന്ന കോഴിക്കോട് വെച്ച് തെറ്റ്തിരുത്തൽ വിശാല സമിതി ചേരുന്നതിൽ ആത്മാർത്ഥയുണ്ടെങ്കിൽ ആദ്യം ടിപി നേരിട്ട ക്രൂരതയുടെ തെറ്റ് ഏറ്റുപറയണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. കനത്ത പരാജയത്തിൽ നിന്ന് തടിയൂരാൻ മാത്രമുള്ള ശ്രമമാണ് ഇപ്പൊൾ നടക്കുന്നതെന്നും രമ തുറന്നടിച്ചു.
പാർട്ടിക്ക് നിഷേധിക്കാനാവാത്ത ചോദ്യങ്ങളാണ് സിപിഐഎമ്മിനോട് കെ കെ രമയ്ക്കുള്ളത്. ശരിയായ ഉത്തരം അറിയുമെങ്കിലും പറയാൻ കഴിയാത്ത പ്രതിസന്ധി പാർട്ടിക്കുണ്ടെന്ന് ടിപി ചന്ദ്രശേഖരൻ്റെ ജീവിതപങ്കാളിക്ക് മറ്റാരേക്കാളും നന്നായി അറിയാം. അതിനാൽ തന്നെ ഇപ്പൊൾ നടക്കുന്നതെല്ലാം പ്രഹസനം, ശരിയായ തെറ്റ് തിരുത്തൽ ഉണ്ടാകണമെങ്കിൽ ഇന്നലെകളിലെ വീഴ്ചകൾ ഏറ്റുപറയണം, തെറ്റ് ചൂണ്ടിക്കാട്ടിയാൽ ജീവൻ നഷ്ടമാകില്ലെന്ന ഉറപ്പ് സഖാക്കൾക്ക് നൽകണം- രമ പറഞ്ഞു
ഇടതുപക്ഷത്തിൻ്റെ കുത്തകയൊന്നും സിപിഐഎമ്മിനില്ല. പാർട്ടി നേതൃത്വം പറയുന്നത് മുഴുവൻ അംഗീകരിക്കുന്ന അണികൾ ഇനി ഉണ്ടാകില്ല. തളിപ്പറമ്പും പയ്യന്നൂരും അതിനുദാഹരണമാണ് – എംഎൽഎ തുറന്നടിച്ചു.
സഖാവേ ഇത് ശരിയല്ലെന്ന് പറയാൻ ഓരോ സഖാവിനും കഴിയണം, അതിനുള്ള അവസരം ഉണ്ടാക്കണം എന്നതാണ് തിരുത്തലിലേക്ക് ഉള്ള ആദ്യ പടിയെന്ന് പറഞ്ഞാണ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി വിശാലസമിതിക്ക് തുടക്കം കുറിച്ചത്. ഇവിടെയാണ് തെറ്റുകൾ ഏറ്റുപറയാൻ, ചൂണ്ടിക്കാണിക്കാൻ പരിമിതികളുണ്ടെന്നും,പരിമിതി മറികടന്നവർക്ക് ജീവൻ നഷ്ടമാകുമെന്നും കെ കെ രമ പാർട്ടിയെ ഓർമിപ്പിക്കുന്നതും

































