27.9 C
Kollam
Thursday 8th October, 2026 | 07:51:31 PM
Home News Kerala പേരാമ്പ്രയിൽ സെൻസസ് ഡ്യൂട്ടിക്കിടെ പഞ്ചായത്ത് ജീവനക്കാരന് വളർത്തുനായയുടെ കടിയേറ്റു

പേരാമ്പ്രയിൽ സെൻസസ് ഡ്യൂട്ടിക്കിടെ പഞ്ചായത്ത് ജീവനക്കാരന് വളർത്തുനായയുടെ കടിയേറ്റു

കോഴിക്കോട്. പേരാമ്പ്രയിൽ സെൻസസ് ഡ്യൂട്ടിക്കിടെ പഞ്ചായത്ത് ജീവനക്കാരന് വളർത്തുനായയുടെ കടിയേറ്റു.കൂത്താളി ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റൻ്റ് സജിത്തിനാണ് നായയുടെ കടിയേറ്റത്.ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്ത് വിവര ശേഖരണാർത്ഥം ഒരു വീട്ടിൽ എത്തിയപ്പോൾ വളർത്തുനായ സജിത്തിനെ അക്രമിക്കാനായി ഓടി അടുക്കുകയായിരുന്നു.

നായയുടെ അക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈക്ക് കടിയേറ്റു.ഗൃഹനാഥൻ ഓടി എത്തി നായയെ പിടിച്ചു മാറ്റിയതിനാൽ വലിയ പരുക്കുകൾ ഏൽക്കാതെ രക്ഷപെട്ടു.