24.7 C
Kollam
Saturday 18th July, 2026 | 09:05:28 AM
Home News Kerala ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ബസുകൾ ഓടുന്നത് ദുരന്തത്തിലേക്ക്, മുന്നറിയിപ്പ് ജീവനക്കാരുടേത്

ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ബസുകൾ ഓടുന്നത് ദുരന്തത്തിലേക്ക്, മുന്നറിയിപ്പ് ജീവനക്കാരുടേത്

തൃശൂര്‍.ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ബസുകൾ ഓടുന്നത് ദുരന്തത്തിലേക്കെന്ന്
ജീവനക്കാരുടെ മുന്നറിയിപ്പ്. കാരണം ഓവർലോഡ്. നിയമപ്രകാരം കൊണ്ടുപോകാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം 64

ഇപ്പോൾ ഓടുന്നത് നൂറും 120 ഉം യാത്രക്കാരെ വെച്ച്. ഇതിൽ 80 മുതൽ 90% യാത്രക്കാർ സ്ത്രീകൾ. യാത്രക്കാരുടെ ക്രമാതീത വർദ്ധനവ് പ്രിയദർശിനി സൗജന്യ യാത്ര വന്നതിനുശേഷം. വിഷയം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനയായ ഇൻഡിപെൻഡൻസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (ITEF) ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് സിഎംഡിക്കും, ചാലക്കുടി യൂണിറ്റ് അധികാരിക്കും ഉൾപ്പെടെ കത്ത് നൽകി

അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 70 കിലോമീറ്റർ ദൂരം ഒറ്റ വരിപ്പാത. ഒരു വശം വലിയ കൊക്കകളുള്ള ഈ പാതയിൽ 9 ഹെയർ പിൻവളവുകൾ. ഓരോ ഹെയർ പിൻ വളവുകളും കടക്കണമെങ്കിൽ രണ്ടുതവണയെങ്കിലും ചുരുങ്ങിയത് ബസ് പുറകോട്ട് എടുക്കണം. ഓവർലോഡ് മൂലം ബസ്സുകൾ പുറകോട്ടെടുക്കുമ്പോൾ പലപ്പോഴും ബ്രേക്ക് ചവിട്ടിയാൽ കിട്ടുന്നില്ല എന്ന് ഡ്രൈവർമാർ

ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് ഒരു ദിവസം ഓടുന്നത് നാല് കെഎസ്ആർടിസി ബസുകൾ. പല ബസ്സുകളും 15 വർഷത്തിലധികം പഴക്കമുള്ളവ. 11 മണിക്ക്‌ ചാലക്കുടിയിൽ നിന്നുമുള്ള സർവീസ് പുനരാരംഭിക്കണം. കൂടുതൽ ബസുകൾ ഈ റൂട്ടിൽ ഓടിക്കണം എന്നും ജീവനക്കാർ

വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ ദുരന്തം എന്നും ജീവനക്കാരുടെ മുന്നറിയിപ്പ്